ബിപിഎൽ കാർഡ്‌ 
അനുവദിക്കണം 
മനുഷ്യാവകാശ കമീഷൻ



തൃശൂർ  ജീർണിച്ച കെട്ടിടത്തിൽ താമസിക്കുന്ന വയോധികന് മാനുഷിക പരിഗണന നൽകി ബിപിഎൽ കാർഡ് അനുവദിക്കണമെന്ന്‌ മനുഷ്യാവകാശ കമീഷൻ ഉത്തരവ്‌. മരത്തംകോട് സ്വദേശി  ടി എം പോൾസണ് ബിപിഎൽ കാർഡ് അനുവദിക്കണമെന്ന്‌ കമീഷൻ അംഗം വി കെ ബീനാകുമാരി  ജില്ലാ സപ്ലൈ ഓഫീസർക്ക്‌ നിർദേശം നൽകി. പൊതുവിതരണ വകുപ്പ്  ഡയറക്ടറുടെ സർക്കുലർ പ്രകാരം പരാതിക്കാരന് മുൻഗണനാ വിഭാഗത്തിൽ കാർഡ് നൽകാനാവില്ലെന്ന്  കുന്നംകുളം താലൂക്ക് സപ്ലൈ ഓഫീസർ കമീഷനിൽ റിപ്പോർട്ട് നൽകി. പരാതിക്കാരൻ ബിപിഎൽ പരിധിയിൽ വരുന്നയാളാണെന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News