21 പേർ വാർഷിക വരിക്കാരായി ഇതാ ചൊക്ലിയുടെ മാതൃക

ചൊക്ലി വയൽപീടിക ബ്രാഞ്ചിൽ ഹുണ്ടികയിലൂടെ ചേർത്ത വാർഷിക വരിക്കാരുടെ ലിസ്‌റ്റ്‌ 
സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി എൻ എസ്‌ ഫൗസി ജില്ലാ കമ്മിറ്റി അംഗം കെ കെ പവിത്രന്‌ കൈമാറുന്നു


ചൊക്ലി ദേശാഭിമാനി പത്രപ്രചാരണത്തിൽ ചരിത്രമെഴുതി മൊയാരത്ത്‌ ശങ്കരന്റെ നാട്‌. ഹുണ്ടികയിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച്‌ വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനം ചൊക്ലി ലോക്കലിൽ ആരംഭിച്ചു. വയൽപീടിക ബ്രാഞ്ച് പരിധിയിൽ സ്ഥാപിച്ച ഹുണ്ടിക ബോക്സ് തുറന്ന്‌ 21 പേർ വാർഷിക വരിക്കാരായി. രണ്ട്‌ സ്‌കൂൾ പത്രവും ചേർത്തു. ബ്രാഞ്ചിന്‌ നിശ്‌ചയിച്ച ക്വാട്ടയും പൂർത്തിയായി.   സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജനാണ്‌ കഴിഞ്ഞവർഷം  വാർഷികവരിക്കാരെ ചേർക്കാനുള്ള ഹുണ്ടികപ്പെട്ടി വീടുകളിൽ വിതരണം ചെയ്‌തത്‌. വരുമാനത്തിൽ ഒരു വിഹിതം ദിവസവും ഹുണ്ടികയിൽ നിക്ഷേപിച്ചാണ്‌ ഓരോ വീട്ടുകാരും വാർഷിക വരിസംഖ്യ സമാഹരിച്ചത്‌. ജില്ലാ കമ്മിറ്റി അംഗം കെ കെ പവിത്രന് ചൊക്ലി വയൽ പീടിക ബ്രാഞ്ച് സെക്രട്ടറി എൻ എസ് ഫൗസി വാർഷിക വരിക്കാരുടെ ലിസ്റ്റ് കൈമാറി. ഏരിയാകമ്മിറ്റി അംഗം വി കെ രാകേഷ്, റഫീഖ് കുറൂൽ എന്നിവർ പങ്കെടുത്തു.  ചൊക്ലി ലോക്കലിലെ 20 ബ്രാഞ്ചിലും സമാനമായ രീതിയിലാണ്‌ വരിസംഖ്യ സമാഹരിക്കുന്നത്‌. സി എച്ച്‌ കണാരൻ ചരമ ദിനത്തിന്‌ മുമ്പ്‌ 400 വാർഷിക വരിക്കാരെ ചേർക്കാനുള്ള ഊർജിതശ്രമത്തിലാണ്‌ ചൊക്ലി ലോക്കൽ കമ്മിറ്റി. Read on deshabhimani.com

Related News