ചുരിക പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു



ചെറുവത്തൂർ നാടൻകലാരംഗത്തെ സമഗ്ര സംഭാവനക്ക്‌ പിലിക്കോട് ചുരിക നാടൻകല നാട്ടറിവ് പഠനകേന്ദ്രം ഏർപ്പെടുത്തിയ രണ്ടാമത് ചുരിക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. നാടൻപാട്ട്, തെയ്യം, നാടൻകലാ ഗവേഷണം എന്നീ വിഭാഗങ്ങളിലായി മൂന്ന് പേർക്കാണ് ഇത്തവണ ചുരിക പുരസ്കാരം നൽകുക.  ഏത് വിഭാഗത്തിലാണോ അപേക്ഷ നൽകുന്നത് ആ രംഗത്ത് അപേക്ഷകനുള്ള പ്രാവീണ്യം തെളിയിക്കുന്ന രേഖകളും പഞ്ചായത്ത് പ്രസിഡന്റ്‌/ നഗരസഭാ ചെയർമാൻ എന്നിവരുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നൽകണം. അപേക്ഷകൾ സെക്രട്ടറി, ചുരിക നാടൻ കലാ നാട്ടറിവ് പഠന കേന്ദ്രം, മാപ്പിട്ടച്ചേരിക്കാവിന് സമീപം, പുത്തിലോട്ട്, കൊടക്കാട് പിഒ, കാസർകോട്‌ ജില്ല. പിൻ: 671310.ഫോൺ: 7902760306, 9847258588 എന്ന വിലാസത്തിൽ ലഭിക്കണം.   Read on deshabhimani.com

Related News