ജാലകം തുറക്കാൻ തുണയായി അധ്യാപകർ



ആലപ്പുഴ പ്ലസ്‌വൺ, വിഎച്ച്എസ്ഇ പ്രവേശനത്തിന് വിദ്യാർഥികളെയും രക്ഷിതാക്കളെയും സഹായിക്കാൻ കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഹെൽപ്പ്‌ ഡെസ്‌കുകൾ ആരംഭിച്ചു. 72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലും  കേന്ദ്രങ്ങൾ തുടങ്ങി. ഹെൽപ്പ്‌ ഡെസ്‌കിന്റെ ജില്ലാ ഉദ്ഘാടനം ആലപ്പുഴ എച്ച്എസ് എൽപിഎസിൽ എ എം ആരിഫ് എംപി നിർവഹിച്ചു. എസ് വിജയലക്ഷ്‌മി അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി ഡി സുധീഷ്, കെ ശ്യാംലാൽ, സീജ കുഞ്ഞുമോൻ, കെ ഒ രാജേഷ് , ടി മിനിമോൾ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ് ധനപാൽ സ്വാഗതവും പി കെ ഉമാനാഥൻ നന്ദിയും പറഞ്ഞു.  11 ഉപജില്ലകളിലും ഉദ്ഘാടനം നടന്നു. ചേർത്തല ഉപജില്ലാ തല ഉദ്ഘാടനം മുഹമ്മ എബിവി എച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ നിർവഹിച്ചു. വി സന്തോഷ്, എം വി സാബുമോൻ, പി എസ് ശിവാനന്ദൻ, ബി ജീവൻദാസ്, നിമ്മി നമ്പ്യാർ, സരിത തുടങ്ങിയവർ സംസാരിച്ചു.  ഹരിപ്പാട് ഉപജില്ലാ  ഉദ്ഘാടനം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ നിർവഹിച്ചു. എസ് സത്യജ്യോതി, വി സാബു, ആർ ഉണ്ണിക‌ൃഷ്‌ണൻ, ജൂലി എന്നിവർ സംസാരിച്ചു.  സഹായ കേന്ദ്രങ്ങൾ ആഗസ്‌ത്‌ 14 വരെ രാവിലെ 10 മുതൽ നാലുവരെ പ്രവർത്തിക്കും. ഹെൽപ്പ്‌ ഡെസ്‌ക്‌ ജില്ലാതല അന്വേഷണത്തിന് ഫോൺ: 9447467447, 9497488422. Read on deshabhimani.com

Related News