അഖിലയ്ക്ക് സ്നേഹവീടിന്റെ താക്കോൽ നൽകി

ദേശീയ ഖൊ -ഖോ താരം അഖിലയ്ക്ക് സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ എം എം മണി എംഎൽഎ കൈമാറുന്നു


മംഗലപുരം ദേശീയ ഖൊ -ഖോ താരം അഖിലയ്ക്ക് സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ കൈ മാറി.  എം എം മണി എംഎൽഎ താക്കോൽദാനം നിർവഹിച്ചു. സിപിഐ എം മംഗലപുരം ലോക്കൽ സെക്രട്ടറി എ അബ്ദുൾസലാം അധ്യക്ഷനായി.    സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി അജയകുമാർ, മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, ശശികുമാർ, എം ജലീൽ, എസ് സുനിൽകുമാർ, എസ് വിധീഷ്, സായികുമാർ, ആർ ജയൻ, യാസിർ, ആർ അ നിൽ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News