കല്ലേറ്റുംകര ഷോപ്പിങ്‌ കോംപ്ലക്സിന്‌
ഭരണാനുമതിയായി



ഇരിങ്ങാലക്കുട  ഇരിങ്ങാലക്കുട മണ്ഡലത്തിലെ കല്ലേറ്റുംകരയിൽ നിർമിക്കുന്ന ഷോപ്പിങ്‌  കോംപ്ലക്സിന് മൂന്നേകാൽ കോടി രൂപയുടെ ഭരണാനുമതിയായതായി മന്ത്രി   ആർ ബിന്ദു അറിയിച്ചു. ആളൂർ പഞ്ചായത്തിന്റെ  ഹൃദയഭാഗമാണിത്‌. പഞ്ചായത്ത് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, ഗവ. പോളിടെക്നിക്ക്, വില്ലേജ് ഓഫീസ്, റെയിൽവേ സ്‌റ്റേഷൻ, പോസ്‌റ്റോഫീസ്, വിവിധ ബാങ്കുകൾ,  കേരള ഫീഡ്സ് കമ്പനി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം കല്ലേറ്റുംകരയിലാണ്‌.  ഷോപ്പിങ്‌ കോംപ്ലക്സിന്റെ നിർവഹണച്ചുമതല  പൊതുമരാമത്ത് വകുപ്പിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി ഉത്തരവായതായും  മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News