13 പേർക്ക്‌ കോവിഡ്‌ മലപ്പുറം



  രണ്ടുവയസ്സുള്ള കുഞ്ഞുൾപ്പെടെ ജില്ലയില്‍ 13 പേര്‍ക്ക് തിങ്കളാഴ്‌‌ച കോവിഡ് 19 സ്ഥിരീകരിച്ചു. ഒരാള്‍ ബംഗളൂരുവില്‍നിന്നും 12 പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്‌. ഇവര്‍ക്കുപുറമെ ജില്ലയില്‍ ചികിത്സയിലുള്ള അഞ്ച് ഇതര ജില്ലക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം സ്‌ഥിരീകരിച്ച മങ്കട വെള്ളിലയിലെ രണ്ടുവയസ്സുള്ള പെൺകുഞ്ഞ് ദുബായില്‍നിന്ന് ഒമ്പതിനാണെത്തിയത്‌‌. രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ ■ബംഗളൂരുവില്‍നിന്നെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി (35) ■ കുവൈത്തില്‍നിന്നെത്തിയ വേങ്ങര വൈലോങ്ങര സ്വദേശി (39), ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (40), താനാളൂര്‍ വട്ടത്താണി സ്വദേശി (49), ഒഴൂര്‍ സ്വദേശി (45). ■ ഷാര്‍ജയില്‍നിന്നെത്തിയ ആലിപ്പറമ്പ് വാഴേങ്കട സ്വദേശി (22), ■ റിയാദില്‍നിന്നെത്തിയ പുതുപൊന്നാനി സ്വദേശി (22), പള്ളിക്കല്‍ബസാര്‍ സ്വദേശി (45), ■ ദോഹയില്‍നിന്നെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി (30), കരിപ്പൂര്‍വഴിയെത്തിയ പോത്ത്കല്ല് കുറുമ്പലങ്ങോട് സ്വദേശി (43), ■ ദമാമില്‍നിന്നെത്തിയ തെന്നല പുതുപറമ്പ് സ്വദേശി (41), ■ റാസല്‍ഖൈമയില്‍നിന്നെത്തിയ തെന്നല തറയില്‍ സ്വദേശി (24). ഇതര ജില്ലക്കാർ ദമാമില്‍നിന്ന്‌ കരിപ്പൂർവഴിയെത്തിയ കണ്ണൂര്‍ ചെറുകുന്ന് സ്വദേശി (57), റിയാദില്‍നിന്നെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി (49), തൃശൂര്‍ വേളൂര്‍ സ്വദേശി (59), കുവൈത്തില്‍നിന്നെത്തിയ പാലക്കാട് കുമരനെല്ലൂര്‍ സ്വദേശി (34), പാലക്കാട് കൂറ്റനാട് സ്വദേശി (44). ചികിത്സയിൽ 235 പേര്‍ ഏഴുപേര്‍ക്ക്‌ രോഗമുക്തി മലപ്പുറം ജില്ലയിൽ ചികിത്സയിലായിരുന്ന ഏഴുപേർകൂടി രോഗമുക്തരായി. നിലവിൽ 235 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതുവരെ 484 പേർക്ക്‌ വൈറസ് ബാധിച്ചു. രോഗമുക്തരായ 237 പേർ വീടുകളിലേക്ക് മടങ്ങി. ഏഴുപേർ സ്റ്റെപ്ഡൗൺ ഐസിയുവിൽ തുടർനിരീക്ഷണത്തിലാണ്‌. 1946 പേരെ തിങ്കളാഴ്‌ച നിരീക്ഷണത്തിലാക്കി. 29,860 പേരാണ് നിരീക്ഷണത്തിലുള്ളത്. 354 പേർ ആശുപത്രികളിലും 2039 പേർ കോവിഡ് കെയർ സെന്ററിലും 27,467 പേർ വീടുകളിലുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതുവരെ 9459 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 8019 ഫലവും നെഗറ്റീവാണ്‌. 988 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്‌.   Read on deshabhimani.com

Related News