ആൺമക്കളെ കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ



  മല്ലപ്പള്ളി  രണ്ട് ആൺമക്കളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച  ആനിക്കാട് പുന്നവേലി ഒറ്റതെങ്ങിൻ വീട്ടിൽ ജോയി ഈശോ (55)യെ  കീഴ്‌‌വായ്‌പൂര്‌  പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മക്കളായ ജോബി, ജോജി എന്നിവർ കോട്ടയം മെഡിക്കൽ കോളജ്‌ ആശുപത്രിതിൽ  തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മീൻ കച്ചവടക്കാരനായ ജോയി ഈശോ മീൻ വെട്ടുന്നതിന് ഉപയോഗിക്കുന്ന മൂർച്ചയേറിയ കത്തികൊണ്ടാണ്‌ മക്കളുടെ വയറ്റിൽ കുത്തിയത്‌. ആഴത്തിൽ കുത്തേറ്റ ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ഏക മകളുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മകൾ നൽകിയ പരാതിയിലാണ് ജോയി പിടിയിലായത്. Read on deshabhimani.com

Related News