രോഗികൾ കൂടുന്നു



  പത്തനംതിട്ട ജില്ലയിൽ തിങ്കളാഴ്‌ച 13 പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 289 ആയി. തിങ്കളാഴ്‌ച ആരും രോഗമുക്തരായിട്ടില്ല. നിലവിൽ രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം രോഗമുക്തരുടെ എണ്ണം കുറയുന്നത്‌ ആശങ്ക വർധിപ്പിക്കുന്നു. 184 പേർ ചികിത്സയിലുണ്ട്‌. മൊത്തം 104 പേർ രോഗമുക്തരായി. 176 പേർ ജില്ലയിലും എട്ടുപേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. കൂടാതെ ആലപ്പുഴ ജില്ലയിൽ നിന്നുമുളള ഒരാൾ പത്തനംതിട്ടയിൽ ചികിത്സയിലുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 81 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 12 പേരും, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 65 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 30 പേരും ഐസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ എട്ടു പേർ ഐസൊലേഷനിൽ ഉണ്ട്. ആകെ 198 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. തിങ്കളാഴ്‌ച പുതിയതായി 16 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 360 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. ആകെ 5686 പേർ നിരീക്ഷണത്തിലാണ്.  തിങ്കളാഴ്‌ച 244 സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽനിന്നും 14767 സാമ്പിളുകളാണ് പരിശോധനക്കയച്ചിട്ടുളളത്. രണ്ട്‌ സാമ്പിളുകൾ നെഗറ്റീവായി. ഇതുവരെ അയച്ച സാമ്പിളുകളിൽ 284 എണ്ണം പോസിറ്റീവായും 12997 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 1034 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. Read on deshabhimani.com

Related News