പാലാങ്കരയിൽ കാട്ടാനകൾ

പാലാങ്കരയിൽനിന്ന് കാട്ടാനകൾ പൂച്ചക്കുത്ത് വനത്തിലേക്ക് 
കയറിപ്പോകുന്നു


എടക്കര പട്ടാപ്പകൽ നാട്ടിലിറങ്ങിയ കാട്ടാനകൾ മണിക്കൂറുകൾ പരിഭ്രാന്തിപരത്തി. കരുളായി പാലാങ്കര വനമേഖലയിൽനിന്ന്‌ ജനവാസകേന്ദ്രങ്ങളിലെത്തിയ രണ്ട്‌ ആനകളാണ്‌ മണിക്കൂറുകളോളം ഭീതിവിതച്ചത്‌. പാലാങ്കര നാരങ്ങാപൊട്ടി വഴി വട്ടപ്പാടം സ്കൂൾകുന്ന് ഭാഗത്തുകൂടെ വടക്കേകൈ പള്ളിയുടെ സമീപം രാത്രി കൃഷിയിടങ്ങളിലെത്തിയ ആനകൾ തിങ്കൾ പുലർന്നിട്ടും കാടുകയറിയില്ല.  രാവിലെ ആറോടെ മലയോര ഹൈവേ റോഡ് മുറിച്ചുകടന്ന്‌ കാട്ടിലപ്പാടം കുന്നിന്റെ ഭാഗത്ത് ടാപ്പിങ്‌ തൊഴിലാളികളെ വിരട്ടിയോടിച്ചു. അവിടെനിന്ന് ചീരക്കുഴി–-പള്ളിക്കുത്ത്– പനമണ്ണ വഴി പാത്തിപ്പാറ അങ്കണവാടിയുടെ പിറകുവശത്തെത്തി. നാലുമണിക്കൂറോളം ജനവാസകേന്ദ്രങ്ങളിൽ നിലയുറപ്പിച്ച ആനകൾ രാവിലെ പത്തോടെയാണ്‌ പുന്നപ്പുഴ കടന്ന് പൂച്ചക്കുത്ത് വനമേഖലയിലേക്കുപോയത്‌. പ്രദേശത്ത് ആർആർടി സേവനം ഉറപ്പാക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. Read on deshabhimani.com

Related News