ഓട്ടോ–ടാക്സി തൊഴിലാളികളുടെ മാർച്ച്‌

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്


മലപ്പുറം ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ തൊഴിലാളി‍കൾ കലക്ടറേറ്റ് മാർച്ച് നടത്തി.  കേന്ദ്ര സർക്കാരിന്റെ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കൽനയം പിൻവലിക്കുക, കള്ള ടാക്സി തടയാൻ കർശന നടപടി സ്വീകരിക്കുക, റോഡ് വികസനത്തിന്റെ പേരിൽ മാറ്റുന്ന ടാക്സി വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുക, ഇതര സംസ്ഥാനങ്ങളിലേക്കുള്ള പെർമിറ്റ് ആർടിഒ ചെക്ക് പോസ്‌റ്റുകളിലൂടെയും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിഐടിയു സംസ്ഥാന കമ്മിറ്റി അം​ഗം വി പി സോമസുന്ദരൻ ഉദ്ഘാടനംചെയ്തു.  ജില്ലാ പ്രസിഡന്റ് എൻ അറമുഖൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ കെ പി ഫൈസൽ, ടി കബീർ, ടി ജയഭരതൻ എന്നിവർ സംസാരിച്ചു. യൂണിയൻ ടാക്സി സെക്ടർ ജില്ലാ കൺവീനർ മനോജ് മാമൻ സ്വാ​ഗതവും യൂണിയൻ ഏരിയാ സെക്രട്ടറി വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News