ടേർഷ്യറി ക്യാൻസർ സെന്ററിൽ 
സൗകര്യം കൂട്ടി



കോഴിക്കോട്  മെഡിക്കൽ കോളേജ് ടേർഷ്യറി ക്യാൻസർ സെന്ററിന്റെ താഴത്തെ നിലയുടെ നിർമാണം പൂർത്തിയായി. ഒന്നാം നിലയുടെ നിർമാണത്തിന് ഭരണ സാങ്കേതിക അനുമതി ലഭിച്ചു. രണ്ടുകോടി രൂപ ചെലവിലാണ് ഒരു വാർഡും മുറികളും ടോയ്‌ലറ്റ് ബ്ലോക്കും ഉൾപ്പെടുന്ന താഴത്തെ നിലയിലെ കെട്ടിടം നിർമിച്ചത്. ഒപിയും ലീനിയർ ആക്സിലേറ്റർ  പരിശോധനാ സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയത്‌. കെട്ടിടത്തിന്റെ ബാക്കികൂടി പൂർത്തിയായതോടെ ഒരു വാർഡ് കൂടി ഉൾപ്പടുത്താനാവും. ഒന്നാം നിലയുടെ നിർമാണത്തിന് നാലുകോടിയുടെ ഭരണ സാങ്കേതിക അനുമതിയാണ്‌ ലഭിച്ചത്‌. സാവിത്രി  ദേവി സാബു മെമ്മോറിയൽ കെട്ടിടത്തിലാണ് ഇപ്പോൾ വാർഡുകൾ പ്രവൃത്തിക്കുന്നത്. നിർമാണം പൂർത്തിയായാൽ 41, 42 വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റും. രണ്ടിടത്തും കൂടി 50 പേരെ കിടത്തി ചികിത്സിക്കാനാവും. പെറ്റ് സ്കാനർ, റേഡിയേഷൻ എന്നിവ പഴയ കെട്ടിടത്തിൽ നിലനിർത്തും. ഒപിയും വാർഡുകളും ഒരേ കെട്ടിടത്തിലാക്കുന്നത്‌ രോഗികൾക്കും ആശ്വാസമാകും. Read on deshabhimani.com

Related News