സ്‌റ്റേഡിയം നിർമാണം 
കലക്‍ടർ വിലയിരുത്തും



ആലപ്പുഴ ജില്ലയിലെ കായിക മേഖലയിലെ  നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പടെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ചെയർപേഴ്‌സൺ കൂടിയായ കലക്ടർ ഹരിത വി കുമാർ വിലയിരുത്തി. രാജ കേശവദാസ് നീന്തൽക്കുളം അവധിക്കാലത്ത് കുട്ടികൾക്ക് പരിശീലനത്തിനായി തുറന്നുകൊടുക്കണമെന്നും ജില്ലയിൽ നടക്കുന്ന കായിക പരിപാടികൾ മികവുറ്റതാക്കണമെന്നും കലക്ടർ നിർദേശിച്ചു.   നിർമാണം പുരോഗമിക്കുന്ന ചെങ്ങന്നൂർ, കണിച്ചുകുളങ്ങര, ആര്യാട് സ്റ്റേഡിയങ്ങൾ, നവീകരിക്കുന്ന ആലപ്പുഴ ഇ എം എസ് സ്റ്റേഡിയം എന്നിവയെക്കുറിച്ച്‌ ചർച്ചചെയ്തു. പ്രവർത്തന പുരോഗതി വിലയിരുത്താൻ ഈ സ്ഥലങ്ങൾ സന്ദർശിക്കുമെന്ന് കലക്ടർ പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്‌ ഒരുക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ കായികവിഭാഗത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങളുടെ രൂപരേഖയും തയ്യാറാക്കി.   യോഗത്തിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി ജെ ജോസഫ്, വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, സെക്രട്ടറി എൻ പ്രദീപ്കുമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അനിൽ, കുര്യൻ ജയിംസ്, ടി ജയമോഹൻ, കെ കെ പ്രതാപൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News