പുതിയതായി 496 പേർ നിരീക്ഷണത്തിൽ



ആലപ്പുഴ കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6267 പേർ. ഞായറാഴ്‌ച പുതിയതായി 496 പേരെ നിരീക്ഷണത്തിലാക്കി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി,  ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ 21 പേർ നിരീക്ഷണത്തിലുണ്ട്‌. വീടുകളിൽ 6246 പേരാണ്‌ നിരീക്ഷണത്തിൽ. ഞായറാഴ്‌ച ഏഴുപേരെ ആശുപത്രി നിരീക്ഷണത്തിലാക്കി.  കോവിഡ്‌ 19 സ്ഥിരീകരിച്ചയാൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിശോധനയ്‌ക്ക്‌ അയച്ച 247 സാമ്പിളുകളിൽ ഫലംവന്ന 220ന് എണ്ണവും നെഗറ്റീവാണ്‌. ഞായറാഴ്‌ച 16 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. Read on deshabhimani.com

Related News