കോവിഡ് 19 ഇന്ന് 8 പേർക്ക്‌



കണ്ണൂർ ജില്ലയിൽ ഞായറാഴ്‌ച എട്ട് പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നുപേർ, തലശേരി ടെമ്പിൾഗേറ്റ് സ്വദേശികളായ രണ്ടുപേർ, കോളയാട് കണ്ണവം സ്വദേശി, നടുവിൽ കുടിയാന്മല സ്വദേശി, ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശി എന്നിവർക്കാണ് ഞായറാഴ്‌ച കോവിഡ് 19 സ്ഥിരീകരിച്ചത്. എല്ലാവരും വിദേശത്തുനിന്നെത്തിയവരാണ്‌. ടെമ്പിൾ ഗേറ്റിലെ രണ്ടുപേരും കണ്ണവം സ്വദേശിയും ഒരു വിമാനത്തിൽ വന്നവരാണ്‌.  കൂത്തുപറമ്പ് മൂര്യാട് സ്വദേശിയായ 30 കാരൻ ദുബായിൽനിന്നും മാർച്ച് 22ന് എമിറേറ്റ്സ് ഐഎക്‌സ്‌ 568 വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി. തലശേരി ജനറൽ ആശുപത്രിയിലാണ് പരിശോധനയ്ക്ക് വിധേയനായത്. മൂര്യാട് സ്വദേശിയായ 45 കാരൻ ഷാർജയിൽനിന്നും 21ന് എയർ ഇന്ത്യയുടെ ഇ കെ  354 നമ്പർ വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി. തലശേരി ജനറൽ ആശുപത്രിയിലാണ്  പരിശോധനയ്ക്ക് വിധേയനായത്. മൂര്യാട്‌ സ്വദേശിയായ 52 കാരൻ ദുബായിൽനിന്നും 20ന് എമിറേറ്റ്സ് ഇകെ 568 നമ്പർ വിമാനമാർഗം ബംഗളുരു എയർപോർട്ടിലെത്തി. തലശേരി ജനറൽ ആശുപത്രിയിലാണ്  പരിശോധനയ്ക്ക് വിധേയനായത്.  തലശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ 45 കാരൻ ദുബായിൽനിന്നും 21ന് എയർ ഇന്ത്യയുടെ  എഐ 938 നമ്പർ വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി.  23ന് തൊണ്ടവേദനയെ തുടർന്നു തലശേരി ജനറൽ ആശുപത്രിയിൽ  പരിശോധനയ്ക്ക് വിധേയനായി.  ടെമ്പിൾഗേറ്റ് സ്വദേശിയായ 40 കാരൻ ദുബായിൽനിന്നും  21ന് എയർ ഇന്ത്യയുടെ  എഐ 938 നമ്പർ വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി.  പനി, ചുമ എന്നിവയെത്തുടർന്ന്‌ തലശേരി ജനറൽ ആശുപത്രിയിൽ  പരിശോധനയ്ക്ക്  എത്തി. കോളയാട് കണ്ണവം സ്വദേശിയായ 48 കാരൻ ദുബായിൽനിന്നും 21ന് എയർ ഇന്ത്യയുടെ എഐ 938 നമ്പർ വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി. തലശേരി ജനറൽ ആശുപത്രിയിൽ  പരിശോധന നടത്തി. നടുവിൽ കുടിയാന്മല സ്വദേശിയായ 35 കാരൻ ദുബായിൽനിന്നും 20ന് എയർ ഇന്ത്യയുടെ ഐഎക്‌സ്‌ 346 നമ്പർ വിമാനമാർഗം കരിപ്പൂർ എയർപോർട്ടിലെത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ  പരിശോധനയ്ക്ക് വിധേയനായി. ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശിയായ 40 കാരൻ ദുബായിൽനിന്നും  21ന് എമിറേറ്റ്സ് ഇകെ 532 നമ്പർ വിമാനത്തിൽ പുറപ്പെട്ട്  22 ന് നെടുമ്പാശ്ശേരി എയർപോർട്ടിലെത്തി. തലശേരി ജനറൽ ആശുപത്രിയിലാണ്  പരിശോധനയ്ക്ക് വിധേയനായത്. നടുവിൽ സ്വദേശി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും കോളയാട് കണ്ണവം സ്വദേശി തലശേരി ജനറൽ ആശുപത്രിയിലുമാണ്‌. ഹോം ഐസൊലേഷനിലായിരുന്ന മറ്റുള്ളവരെ അഞ്ചരക്കണ്ടി കോവിഡ്19 ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 10748 പേർ ജില്ലയിൽ ഐസൊലേഷനിലും നിരീക്ഷണത്തിലുമുണ്ട്‌. Read on deshabhimani.com

Related News