ജനങ്ങളെ കേൾക്കാൻ മന്ത്രിയെത്തി

മന്ത്രി വി അബ്ദുറഹ്മാൻ കുന്നുംപുറത്ത് ഗൃഹസന്ദർശനത്തിൽ


താനൂർ ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ട്‌ മന്ത്രി വി അബ്ദുറഹ്‌മാൻ. ‘താനൂരിൽ എൽഡിഎഫ്‌ വന്നശേഷം വലിയ മാറ്റം കാണാനുണ്ട്‌. സർക്കാരിന്‌ എല്ലാവിധ ആശംസയും’ –-കുന്നുംപുറം സ്വദേശി റിട്ട. അധ്യാപിക പാർവതി  പറഞ്ഞു. സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായായാണ് മന്ത്രി വി അബ്ദുറഹ്മാൻ പാർവതിയുടെ വീട് സന്ദർശിച്ചത്.  സിപിഐ എം താനൂർ ലോക്കൽ സെക്രട്ടറി സി പി അശോകൻ, റഫീഖ് എന്നിവരും  ഒപ്പമുണ്ടായി. Read on deshabhimani.com

Related News