ഡിവൈഎഫ്ഐ പ്രതിഷേധം ഇന്ന്



 കോട്ടയം ‘രാഷ്ട്രപിതാവിനെ കൊന്നവർ രാജ്യത്തെ കൊല്ലുകയാണ്, പ്രതിഷേധം ഉയർത്തുക’ എന്ന ആഹ്വാനത്തോടെ 30ന്‌ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും ഡിവൈഎഫ്ഐ ഗാന്ധിസ്മൃതി സംഘടിപ്പിക്കും.  വാഴൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏറ്റുമാനൂർ ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ, വൈക്കം ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. കെ സുരേഷ്‌കുറുപ്പ്, കാഞ്ഞിരപ്പള്ളി ബി സുരേഷ്‌കുമാർ, പുതുപ്പള്ളി ജംഷീദ് അലി, അയർക്കുന്നം കെ ആർ അജയ്, തലയോലപ്പറമ്പ് - സജേഷ് ശശി, കടുത്തുരുത്തി -കെ ജയകൃഷ്ണൻ, ചങ്ങനാശേരി അഡ്വ. സുധീഷ് വെൺപാല, പൂഞ്ഞാർ ജോയ് ജോർജ്, പാലാ ജിൻസ് ദേവസ്യ, കോട്ടയം -അഡ്വ. പി അനിൽകുമാർ തുടങ്ങിയവർ വിവിധകേന്ദ്രങ്ങളിൽ നടക്കുന്ന ഗാന്ധിസ്മൃതി ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News