കോടതി സമുച്ചയ നിര്‍മാണം 
ഉടൻ ആരംഭിക്കണം

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട് നിർദിഷ്ട ഹൊസ്ദുർഗ്‌ കോടതി സമുച്ചയത്തിന്റെ നിർമാണം ഉടൻ  ആരംഭിക്കണമെന്ന്‌  ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ ജഡ്ജിമാരുടെയും സർക്കാർ അഭിഭാഷകരുടെയും ഒഴിവുകൾ നികത്തണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. മേലാങ്കോട്ട് ലയൺസ് ഹാളിലെ ‘പാവൽ കുഞ്ഞിക്കണ്ണൻ ’ നഗറിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ  ജില്ലാ പ്രസിഡന്റ് എ ജി നായർ അധ്യക്ഷനായി.  മുതിർന്ന അഭിഭാഷകരായ സി കെ ശ്രീധരൻ, എം സി ജോസ്, ഇ ശ്രീധരൻ, കെ രാമചന്ദ്രൻ, വിവിധ മേഖലയിൽ കഴിവുതെളിയിച്ച പി അപ്പുക്കുട്ടൻ,  സി ഷുക്കൂർ, അഭിഭാഷക ഫുട്ബോൾ ടീമംഗങ്ങൾ എന്നിവരെ സി എച്ച് കുഞ്ഞമ്പു എംഎൽഎ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ വിജയകുമാർ സംഘടനാറിപ്പോർട്ടും ജില്ലാ സെക്രട്ടറി പി വേണുഗോപാലൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.  കെ പി അജയ്കുമാർ രക്തസാക്ഷി പ്രമേയവും പി ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു.  തോമസ് എബ്രഹാം, നാഗരാജ് നാരായണൻ, എം സി രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ ജി നായർ(പ്രസിഡന്റ്), രേണുക ദേവി തങ്കച്ചി, എ പ്രകാശൻ (വൈസ് പ്രസിഡന്റുമാർ), പി വേണുഗോപാലൻ(സെക്രട്ടറി), എൻ സുധീർ, പി രാഘവൻ അമ്മണ്ണരായ( ജോയന്റ് സെക്രട്ടറിമാർ), പി ബിന്ദു(ട്രഷറർ).     Read on deshabhimani.com

Related News