കുരുക്കില്ലാപ്പാതക്ക് 
 നിർമാണം കുതിപ്പോടെ



 ദേശീയപാതയിൽ ചെങ്കള നീലേശ്വരം റീച്ചിൽ നിർമാണം അതിവേഗത്തിൽ. 24 ശതമാനം പ്രവൃത്തി പൂർത്തിയായി. ഇരുഭാഗത്തായി 30 കിലോമീറ്റർ  സർവീസ്‌ റോഡായി. ആറുവരിപ്പാതയിൽ 13 കിലോമീറ്റർ ടാറിങ് കഴിഞ്ഞു. മാവുങ്കാൽ, കാഞ്ഞങ്ങാട്‌ സൗത്ത്‌ മേൽപ്പാലങ്ങളുടെ  തൂണുകൾ ഉയർന്നു. മുകളിൽ ക്യാപുകൾ സ്ഥാപിച്ചു. ചെർക്കള മേൽപ്പാലത്തിന്റെ പണി തുടങ്ങി. പ്രദേശത്തുണ്ടായ പ്രതിഷേധത്തെ തുടർന്നാണ്‌ ഇത്‌ വൈകിയത്‌. പടന്നക്കാട്‌ റെയിൽവേ മേൽപ്പാലം പ്രവൃത്തിയും തുടങ്ങി. ഇരുവശത്തുമായി 14 തൂൺ പൂർത്തിയായി. നിലവിലുള്ള രണ്ടുവരി മേൽപ്പാലം നിലനിർത്തി മൂന്നുവരി മേൽപ്പാലമാണ്‌ നിർമിക്കുക. തിരക്കേറിയ ജങ്ഷനുകളിൽ സിഗ്നൽ കാത്തുകിടന്ന് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളുടെ നീണ്ടനിര  പുതുതായി വരുന്ന പാതയിൽ കാണില്ല.  ഇതൊഴിവാക്കാനുള്ള ഡിസൈനിലാണ്‌ നിർമാണം.   Read on deshabhimani.com

Related News