ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ ഗോൾ ചലഞ്ച്‌

ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഗോൾ ചലഞ്ച് മാനാഞ്ചിറയിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഗോളടിച്ച്‌ 
ഉദ്‌ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ ലഹരിക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോൾ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.  മാനാഞ്ചിറ സ്ക്വയറിൽ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ ഒ രാജഗോപാൽ,   എൽ ജി ലിജീഷ്,  ടി കെ സുമേഷ്, ദിപു പ്രേംനാഥ്, ആർ ഷാജി, ഫഹദ് ഖാൻ, സിനാൻ ഉമ്മർ, ടി വൈശാഖ്, ജാസിർ അഹമ്മദ്, ഖദീജ ഹിബ എന്നിവർ സംസാരിച്ചു.  ‌ മേഖലാ കമ്മിറ്റികളുടെ  ഗോൾ ചലഞ്ച് ചൊവ്വാഴ്‌ചയുമുണ്ടാകും. Read on deshabhimani.com

Related News