സൈക്കിള്‍ പോളോ വിജയികള്‍ക്ക് സ്വീകരണം

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വിജയികളായ തൃശൂർ ജില്ലാ ടീമീന്‌ സ്വീകരണം നൽകിയപ്പോൾ


തൃശൂർ   സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ  വിഭാഗത്തിൽ ഒന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ  ജില്ലാ ടീം അംഗങ്ങൾക്ക്‌ റെയിൽവേ സ്റ്റേഷനിൽ ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവംഗം എം എം ബാബു ഉദ്ഘാടനം ചെയ്തു. സൈക്കിൾ പോളോ അസോസിയേഷൻ സെക്രട്ടറി കെ എച്ച്‌ സനൂബ് അധ്യക്ഷനായി.  അഡ്വ.കെ ആർ അജിത്ബാബു, ജയ്‌മോൻ അന്തിക്കാട്, ഫിഡലി ബെന്നി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News