വ്യാപാരി വ്യവസായി സമിതി ധർണ ഇന്ന്‌



തൃശൂർ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വില വർധിപ്പിച്ച്‌ ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വ്യാപാരികൾ തിങ്കൾ പട്ടാളം റോഡ്‌ ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ മാർച്ചും ധർണയും നടത്തും. രാവിലെ 10ന്‌ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്യും.   Read on deshabhimani.com

Related News