കെഎസ്‌ആർടിസി 
ജീവനക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് എംപ്ലോയീസ് അസോസിയേഷൻ സി ഐ ടി യു നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് മാർച്ച് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റ് മാർച്ച് നടത്തി. ശമ്പള പരിഷ്കരണം നടപ്പാക്കുക, എം പാനൽ ജീവനക്കാരെ സംരക്ഷിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുയർത്തി നവംബർ അഞ്ചിന്റെ പണിമുടക്കിന്‌ മുന്നോടിയായാണ്‌ കലക്ടറേറ്റ് മാർച്ച് നടത്തിയത്‌.   സിഐടിയു ജില്ലാ പ്രസിഡന്റ്‌  മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനംചെയ്തു. എം കെ സുരേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി എ ജോജോ, വി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി എ പ്രമോദ് കുമാർ സ്വാഗതവും പി അജിത് കുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News