കാട്ടാന ആക്രമണത്തിൽ 
രണ്ടുപേർക്ക്‌ പരിക്ക്‌



വിതുര  ബോണക്കാട് കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. വിതുര സ്വദേശികളായ മഹേഷ് (42), പ്രിൻസ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ബുധൻ രാത്രി ഏഴോടെയാണ് സംഭവം. ബോണക്കാട് പ്രിൻസിന്റ വീട് നിർമാണത്തിനെത്തിയതാണ് മഹേഷ്. പണിക്ക് ശേഷം ഇരുവരും ബോണക്കാട് നിന്ന്‌ ബൈക്കിൽ വിതുരയിലേക്ക് വരുന്ന വഴിയാണ് ആക്രമണമുണ്ടായത്. വഴിയിൽ കാട്ടാന നിൽക്കുന്നത് കണ്ട് ബൈക്ക്‌ നിർത്തിയപ്പോൾ പിന്നിലിരിക്കുകയായിരുന്ന മഹേഷിനെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു.  പ്രിൻസും മഹേഷും ബൈ ക്കിനൊപ്പം തെറിച്ചുവീണു. കാട്ടാന ബൈക്ക്‌ തകർക്കുന്നതിനിടെ ഇരുവരും ഓടിരക്ഷപ്പെട്ടു. അതുവഴി വന്ന വാഹനത്തിൽ ഇരുവരും വിതുര ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും ചികിത്സ തേടി.  മഹേഷിന്റെ വാരിയെല്ലിന്റെ ഭാഗത്താണ് പരിക്കേറ്റത്. Read on deshabhimani.com

Related News