വർക്കല രംഗകലാകേന്ദ്രം 
ഉദ്‌ഘാടനം 2ന്‌



വർക്കല വർക്കല രംഗകലാകേന്ദ്രത്തിന്റെ പ്രവർത്തന ഉദ്‌ഘാടനം ശനി വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരളത്തിലെ നാടൻകലകളുടെയും ആയോധന കലകളുടെയും സംസ്‌കാരവും പൈതൃകവും തനത് ടൂറിസവും ലോകമെമ്പാടും പ്രചരിപ്പിക്കുകയാണ്‌ രംഗകലാകേന്ദ്രത്തിന്റെ ഉദ്ദേശ്യം. വിനോദസഞ്ചാരവകുപ്പിന്റെ വർക്കല ഗസ്റ്റ് ഹൗസ് വളപ്പിലെ രണ്ടേക്കറിൽ 13000 ചതുരശ്രയടി വിസ്തീർണത്തിലാണ് രംഗകലാകേന്ദ്രം (സെന്റർ ഫോർ പെർഫോമിങ് ആർട്‌സ്) നിർമിച്ചത്. 10 കോടി ചെലവഴിച്ച് കേരളീയ വാസ്തുശൈലിയിലായിരുന്നു കെട്ടിടനിർമാണം. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ(വിവിഡ്) നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. Read on deshabhimani.com

Related News