വിദ്യാഭ്യാസ പ്രദര്‍ശനം ഇന്നും നാളെയും



കൊല്ലം ഇരുപത്തിനാലാമത് ഇന്ത്യ ഇന്റർനാഷണൽ വിദ്യാഭ്യാസ പ്രദർശനം ‘കരിയേഴ്സ് ആൻഡ്‌ ക്യാമ്പസസ്’ ബുധനാഴ്ച പുനലൂർ രാജരോഹിണി ഹാളിലും വ്യാഴാഴ്ച കൊല്ലം ക്രേവൺ സ്‌കൂളിന്‌ സമീപത്തെ സിഎസ്ഐ കൺവൻഷൻ സെന്ററിലും നടക്കും.  ഭാവിയിൽ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ, കുറഞ്ഞ ചെലവിൽ യുകെ, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ബിരുദ, ബിരുദാനന്തര ബിരുദ പഠനാവസരങ്ങൾ, വിദേശത്ത് പഠനത്തോടൊപ്പം ജോലി തുടങ്ങിയ ഉപരിപഠന സാധ്യതകൾ പ്രദർശനത്തിലുണ്ടാകും.  ഇന്ത്യയിലെ സർവകലാശാലകളിലെ വ്യത്യസ്ത കോഴ്സുകളെപ്പറ്റി സ്റ്റാളുകളിൽനിന്ന് മനസ്സിലാക്കാം. ഇന്ത്യയിലും വിദേശത്തുമായി പഠനം സാധ്യമാകുന്ന കോഴ്സുകളുമായി കോളേജുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നു.  ഇന്ത്യൻ, വിദേശ സർവകലാശാല പ്രതിനിധികൾ പ്രദർശനത്തിൽ പങ്കെടുക്കും. വിദേശ എംബിബിഎസ് പഠനത്തിന്റെ വിപുലമായ ചോയ്സുകൾ പ്രദർശനത്തിലുണ്ടാകും. ജർമനിയിൽ സൗജന്യ പഠനം നടത്താനുള്ള അവസരവും പ്രദർശനത്തിൽ ലഭ്യമാണ്. പ്രമുഖ കരിയർ വിദഗ്ധർ നേതൃത്വം നൽകുന്ന കരിയർ ക്ലിനിക്കിൽ വ്യക്തിഗത പേഴ്സണൽ കരിയർ കൗൺസലിങ്ങും ഉണ്ടാകും. ഐഎസ്ഇ സംഘടിപ്പിക്കുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം പകൽ 11 മുതൽ രാത്രി ഏഴുവരെ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും സൗജന്യമാണ്. Read on deshabhimani.com

Related News