ലഹരിവിരുദ്ധ ബോധവൽക്കരണം



കൽപ്പറ്റ  അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ചുള്ളിയോട് അമ്പലക്കുന്ന് കോളനിയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയാ സേനൻ ലഹരിവിരുദ്ധ ക്ലാസെടുത്തു. നെൻമേനി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത ഹരിദാസ്, വാർഡംഗം ബിന്ദു തുടങ്ങിയവർ സംസാരിച്ചു. കൽപ്പറ്റ എമിലി ഉണർവ് നാടൻ കലാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഇരുപതോളം കലാകാരന്മാർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ കൈമാറി.  വിവിധ ജില്ലകളിൽ നടന്നുവരുന്ന മുടിയാട്ടം, പരുന്താട്ടം, കാസർകോട്‌ ജില്ലയുടെ തനതുകലയായ മംഗലംകളി, വട്ട മുടിയാട്ടം തുടങ്ങിയവയും ബോധവൽക്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ലഹരിയുടെ ഉപയോഗം മനുഷ്യനെ ഏത് രീതിയിൽ ബാധിക്കുന്നുവെന്ന വിഷയത്തിൽ ബോധവൽക്കരണ നാടകവും നടന്നു. കോളനിയിലെ ഇരുന്നൂറിലധികം ആളുകൾ പരിപാടിയുടെ ഭാഗമായി.  ലഹരിവിരുദ്ധ റാലി കണിയാരം ഫാ. ജികെഎം ഹയർ സെക്കൻഡറി സ്‌കൂൾ നേതൃത്വത്തിൽ ‘ജീവിതം തന്നെ ലഹരി’ എന്ന സന്ദേശവുമായി ലഹരി വിമുക്ത സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്‌റ്റുഡന്റ്‌ പൊലീസ്‌  നോഡൽ ഓഫീസർ  കെ മോഹൻദാസ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി,  ടി ജെ റോബി, എ മോളി ജോസഫ്, ബേബി ജോൺ, വി എ ബൈജു, പി ജെ സൻസി, ജിനീഷ് ബാബു, ടി ജി ഷൈജു  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News