കൽപ്പറ്റ നഗരസഭയിലേക്ക്‌ 30ന്‌ സിപിഐ എം മാർച്ച്‌



  കൽപ്പറ്റ വർഷകാല മുന്നൊരുക്കമടക്കം നടത്താത്ത കൽപ്പറ്റ നഗരസഭയുടെ അനാസ്ഥയിലും അഴിമതിയിലും പ്രതിഷേധിച്ച്‌ 30ന്‌ നഗരസഭയിലേക്ക്‌ സിപിഐ എം നേതൃത്വത്തിൽ മാർച്ച്‌ നടത്തുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  മഴക്കാലം ആരംഭിക്കാറായിട്ടും ഒരു ജാഗ്രതയും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. എൽഡിഎഫ്‌ ഭരിക്കുന്ന കാലത്ത്‌ കൃത്യമായ നടപടികൾ ഉണ്ടായിരുന്നു. എല്ലാ തോടുകളും ഏപ്രിൽ, മാർച്ച്‌ മാസങ്ങളിൽ വൃത്തിയാക്കും. ഇത്തവണ കൃത്യമായ സർക്കാർ ഉത്തരവുണ്ടായിട്ടും പേരിന്‌ മാത്രമാണ്‌ നടത്തിയത്‌. ഇതുമൂലം നഗരസഭയിലെ ഭൂരിഭാഗം  പ്രദേശങ്ങളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്‌. ജനങ്ങൾ ആശങ്കയിലാണ്‌. എൽഡിഎഫ്‌ കൗൺസിലർമാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പിഎംഎവൈ, ലൈഫ്‌ പദ്ധതികൾ ഉൾപ്പെടുത്തി 2018–-20 കാലഘട്ടത്തിൽ രണ്ട്‌ വർഷംകൊണ്ട്‌ ആയിരത്തോളം വീടുകളുടെ പ്രവൃത്തി പൂർത്തീകരിക്കാൻ മുൻ എൽഡിഎഫ്‌  ഭരണസമിതിക്ക്‌ സാധിച്ചു. പുതിയ ഗുണഭോക്താക്കളെ കണ്ടെത്തി ഫണ്ട്‌ അനുവദിച്ച്‌ ഡിപിആറിന്‌ അംഗീകാരവും വാങ്ങി. എന്നാൽ പുതുതായി ഫണ്ട്‌ കണ്ടെത്താനോ ഡിപിആർ തയ്യാറാക്കാനോ നിലവിലെ  സമിതിക്ക്‌ കഴിഞ്ഞിട്ടില്ല. ഗ്രാമസഭ അംഗീകരിച്ച  ഗുണഭോക്തൃ പട്ടിക‌ അട്ടിമറിച്ചു.  250ഓളം ഭൂരഹിതരായ ഗുണഭോക്താക്കളുടെ ലിസ്‌റ്റ്‌  നഗരസഭയിലുണ്ട്‌. ഇവർക്ക്‌ വീട്‌  വയ്‌ക്കാനുള്ള ഫണ്ട്‌ ലഭിക്കണമെങ്കിൽ ഭൂമി കണ്ടെത്തണം. ഇതിനായി മുൻ ഭരണസമിതി വെച്ച പദ്ധതിയും യുഡിഎഫ്‌ അട്ടിമറിച്ചു. ടൗൺ നവീകരണം  പൂർത്തീകരിക്കുന്നതിൽ നഗരസഭയും എംഎൽഎയും പരാജയമാണ്‌.  ചെയർമാന്റെ ക്യാബിൻ  30 ലക്ഷം രൂപ ചെലവിട്ട്‌ നവീകരിച്ചത്‌ മാത്രമാണ്‌ നടന്ന വികസനം.  വാർത്താസമ്മേളനത്തിൽ കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്‌, സി കെ ശിവരാമൻ, പി കെ അബു, എ ഗിരീഷ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News