എന്‍ എ ജാഫറിനെ അനുസ്‌മരിച്ചു

എന്‍ എ ജാഫര്‍ അനുസ്മരണത്തില്‍ സിഐടിയു ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ വി ശിവരാമന്‍ പ്രഭാഷണം നടത്തുന്നു


 മലപ്പുറം കേരളാ പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി മുൻകാല പ്രവർത്തകൻ എൻ എ ജാഫറിനെ അനുസ്‌മരിച്ചു. ജനറൽ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്  കെ വി ശിവരാമൻ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്‌ വിജോയ്‌രാജ് അധ്യക്ഷനായി. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽബാബു, ജില്ലാ സെക്രട്ടറി  മനേഷ് എൻ കൃഷ്ണ, പി പ്രകാശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News