സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം



 മലപ്പുറം കേരള സ്‌റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ സബ്‌സെന്ററായി  പ്രവർത്തിക്കുന്ന പൊന്നാനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐസിഎസ്ആർ) ഏപ്രിലിൽ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വർഷം ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സിനും എട്ട്‌, ഒമ്പത്‌, പത്ത്‌ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷ ഏപ്രിൽ 10 വരെ kscsa.org  വെബ്‌സൈറ്റ് മുഖേന നൽകാം. സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി മുസ്ലിം ന്യൂനപക്ഷ, എസ്‌സി, എസ്ടി വിദ്യാർഥികൾ ഏപ്രിൽ 11ന് രാവിലെ 10ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കണം. 12ന് ക്ലാസുകൾ ആരംഭിക്കും. Read on deshabhimani.com

Related News