ബ്യൂട്ടീഷ്യൻസ് ജില്ലാ സമ്മേളനം

കേരളാ സ്റ്റേറ്റ് ബാർബർ അസോസിയേഷൻ വനിതാ വിഭാഗം ബ്യൂട്ടീഷ്യന്മാരുടെ പ്രഥമ ജില്ലാ സമ്മേളനം നഗരസഭാ 
കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു


 കാസർകോട്‌ കേരളാ സ്റ്റേറ്റ് ബാർബർ അസോസിയേഷൻ വനിതാ വിഭാഗം ബ്യൂട്ടീഷ്യന്മാരുടെ പ്രഥമ ജില്ലാ സമ്മേളനം നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ പ്രസിഡന്റ് ശ്യാമ പി നായർ അധ്യക്ഷയായി. എം പി നാരായണൻ ആമുഖ  പ്രഭാഷണം നടത്തി. കെ ഇ ബഷീർ  മുഖ്യപ്രഭാഷണം നടത്തി. കെ ഗോപി, യോഗിതാ റാണി, കെ സത്യനാരായണ, എ രേവതി, എൻ ആർ കൃഷ്ണ, എൻ വീര, റീനാ റോസ്, എ കസ്തൂരി, ആർ നടരാജൻ, ആർ രമേശൻ, എം പി കുമാരൻ, സുനിത കുലാൽ, കെ ആയിഷ എന്നിവർ സംസാരിച്ചു.  ശൈലജ പ്രസാദ് സ്വാഗതം പറഞ്ഞു.    Read on deshabhimani.com

Related News