കലക്ടർ നേരിട്ട്‌ പരിശോധനക്ക്‌



തൃശൂർ ഉദ്യോഗസ്ഥസന്നാഹങ്ങളോ, പൊലീസോ ഇല്ലാതെ സാധാരണ വേഷത്തിൽ മാസ്‌ക്‌ ധരിച്ച്‌ കലക്ടർ  മാർക്കറ്റിൽ. വെളുത്തുള്ളിയുടെ വില ചോദിച്ചപ്പോൾ മൂന്നുകടയിൽ മുന്നുവില. എവിടെയും വിലനിലവാര ബോർഡുമില്ല. കർശന താക്കീതുമായി കലക്ടർ.  ലോക്ക് ഡൗൺ കാലത്ത് നിത്യോപയോഗസാധനങ്ങൾക്കും പച്ചക്കറികൾക്കും അമിതവില ഈടാക്കുന്നത് തടയുന്നതിന്‌ കലക്ടർ എസ് ഷാനവാസ്  വിപണിയിൽ  മിന്നൽ പരിശോധന നടത്തി.    ജയ്ഹിന്ദ് മാർക്കറ്റിലെ അരിക്കടകക്കളിലും പലവ്യഞ്‌ജന കടകളിലുമെത്തി വിലനിലവാരമന്വേഷിച്ചു. വില എഴുതി പ്രദർശിപ്പിക്കാൻ നിർദേശിച്ചു.   ഹൈറോഡ് വഴി  നടന്നാണ്‌ ശക്തൻപച്ചക്കറി മാർക്കറ്റിലെത്തിയത്‌.  മാർക്കറ്റിന്റെ പുറംലൈനിൽ  കടകളിൽ ഒരേ പച്ചക്കറിക്ക് പല വില.  വെളളുത്തുളളി കിലേയ്ക്ക് 100 രൂപ മുതൽ 200 രൂപ വരെയായിരുന്നു.    വിലനിലവാരം എഴുതി പ്രദർശിപ്പിച്ചിരുന്നില്ല. ഏകീകൃത വില നിലവാരത്തിൽ കച്ചവടം നടത്തണമെന്നും ഇല്ലെങ്കിൽ കടപൂട്ടി സാധനങ്ങൾ കണ്ടുകെട്ടുമെന്നും  കലക്ടർ മുന്നറിയിപ്പ് നൽകി. ക്ഷാമമില്ലെന്നും തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി ലോറികൾ കടത്തിവിടാൻ അനുവാദം നൽകിയിട്ടുണ്ടെന്നും   കലക്ടർ  പറഞ്ഞു.  വിൽപ്പനക്കാർ കൊളളവിലയീടാക്കുന്നത് അനുവദിക്കാനാവില്ല. Read on deshabhimani.com

Related News