എ നവകുമാറിനെ 
അനുസ്മരിച്ചു

എ നവകുമാർ അനുസ്മരണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
ആനാവൂർ നാഗപ്പൻ സംസാരിക്കുന്നു


പാറശാല സിപിഐ എം പാറശാല ഏരിയ കമ്മിറ്റിയംഗമായിരുന്ന എ നവകുമാരന്റെ 14-ാം ചരമവാർഷികം സമുചിതമായി ആചരിച്ചു.രാവിലെ  ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനക്ക് സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ നേത്യത്വം നൽകി.വൈകിട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി വി ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ എസ് സുനിൽകുമാർ, ഏരിയ സെക്രട്ടറി എസ് അജയകുമാർ ഏരിയ കമ്മിറ്റിയംഗങ്ങളായ കടകുളംശശി, വി എസ് ബിനു, വി താണുപിള്ള ,കെ അംബിക, ധനുവച്ചപുരം ലോക്കൽ സെക്രട്ടറി എ വിജയൻ ,മഞ്ചവിളാകം ലോക്കൽ സെക്രട്ടറി ടി രാധാകൃഷ്ണൻ, ജി ബൈജു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News