മെഡിക്കല്‍ പരിശോധന ക്യാമ്പ്



ചാലക്കുടി ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ ചാലക്കുടി യൂണിറ്റിന്റെ നേതൃത്വത്തിൽ ചാലക്കുടി മേഖലയിലെ ഹോട്ടൽ തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം, ത്വക്, കണ്ണ് എന്നിവയുടെ പരിശോധനയാണ് നടത്തിയത്. 300ഓളം തൊഴിലാളികൾ  പങ്കെടുത്തു. മുനിസിപ്പൽ കൗൺസിലർ വി ജെ ജോജി ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജോസ് മേത്തല, എൻ കുമാരൻ, കണ്ണൻ നീലിമ, രംഗനാഥൻ, വി ആർ രാജേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News