കൊടകര, വടക്കാഞ്ചേരി, നാട്ടിക ഏരിയ സമ്മേളനങ്ങൾക്ക്‌ ഉജ്വല തുടക്കം

സിപിഐ എം കൊടകര ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു


 തൃശൂർ സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായുള്ള കൊടകര, വടക്കാഞ്ചേരി, നാട്ടിക ഏരിയ സമ്മേളനങ്ങൾക്ക്‌  ഉജ്വല തുടക്കം. പ്രകടനവും പൊതുസമ്മേളനങ്ങളും ഒഴിവാക്കിയിട്ടുണ്ട്‌. ഞായറാഴ്‌ച വൈകിട്ട്‌ സമ്മേളനങ്ങൾ സമാപിക്കും. കൊടകര കൊടകര ഏരിയ സമ്മേളനത്തിന്‌ എ കെ കുട്ടൻ നഗറിൽ (നെല്ലായി കൊളത്തൂർ കാവല്ലൂർ ഓഡിറ്റോറിയം) മുതിർന്ന അംഗം പി ജി വാസുദേവൻ നായർ പാതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്‌തു. പി കെ ശിവരാമൻ താൽക്കാലിക അധ്യക്ഷനായി.  എൻ വി വൈശാഖൻ രക്തസാക്ഷി പ്രമേയവും പി സി ഉമേഷ്‌ അനുശോചന  പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി എ രാമകൃഷ്‌ണൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ യു പി ജോസഫ്, കെ കെ രാമചന്ദ്രൻ എംഎൽഎ, പി കെ ഡേവിസ് എന്നിവർ പങ്കെടുക്കുന്നുണ്ട്‌. സ്വാഗതസംഘം കൺവീനർ ഇ കെ അനൂപ്‌ സ്വാഗതം പറഞ്ഞു.  പി കെ ശിവരാമൻ, കെ ജെ ഡിക്‌സൺ, എം ആർ രഞ്ജിത്‌, എ ജി രാധാമണി എന്നിവരടങ്ങുന്ന പ്രസീഡിയമാണ്‌ സമ്മേളനം നിയന്ത്രിക്കുന്നത്‌. മറ്റു കമ്മിറ്റികളുടെ കൺവീനർമാർ: പി ആർ പ്രസാദൻ (പ്രമേയം), പി കെ കൃഷ്‌ണൻകുട്ടി (മിനുട്സ്), സി എം ബബീഷ്‌ (ക്രഡൻഷ്യൽ), കെ കെ ഗൊഖലേ (രജിസ്‌ട്രേഷൻ). 13 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ 145 പ്രതിനിധികളും 21  ഏരിയ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.  വടക്കാഞ്ചേരി വടക്കാഞ്ചേരി ഏരിയ സമ്മേളനത്തിന് എൻ വി ശ്രീധരൻ നഗറിൽ (ഓട്ടുപാറ അനുഗ്രഹ ഓഡിറ്റോറിയം) മുതിർന്ന അംഗം  എ പത്മനാഭൻ പതാക ഉയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ സി മൊയ്തീൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി എൻ സുരേന്ദ്രൻ താൽക്കാലിക അധ്യക്ഷനായി.        ടി വി സുനിൽകുമാർ രക്തസാക്ഷി പ്രമേയവും മേരി തോമസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ  സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. സ്വാഗതസംഘം കൺവീനർ ഡോ. കെ ഡി ബാഹുലേയൻ സ്വാഗതം പറഞ്ഞു.  പി എൻ സുരേന്ദ്രൻ, കെ എസ് ശങ്കരൻ, എസ് ബസന്ത്‌ലാൽ, കർമല ജോൺസൺ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്‌. മറ്റു കമ്മിറ്റി കൺവീനർമാർ: പി എസ് പ്രസാദ് (പ്രമേയം), എം ഗിരിജാദേവി (മിനുട്‌സ്‌) എം എസ് സിദ്ധൻ (രജിസ്‌ട്രേഷൻ), പി  മോഹൻദാസ് (ക്രഡൻഷ്യൽ). ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ റിപ്പോർട്ട് അവതരിപ്പിച്ചു.12 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ 145 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാട്ടിക നാട്ടിക ഏരിയ സമ്മേളനത്തിന്‌ കെ വി പീതാംബരൻ നഗറിൽ (വലപ്പാട്‌ ചിത്ര ഓഡിറ്റോറിയം) മുതിർന്ന അംഗം പി വി രവീന്ദ്രൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം ഡോ. പി കെ ബിജു ഉദ്‌ഘാടനം ചെയ്‌തു. അഡ്വ. വി കെ ജ്യോതി പ്രകാശ് താൽക്കാലിക അധ്യക്ഷനായി.  പി എ രാമദാസ് രക്തസാക്ഷി പ്രമേയവും മഞ്ജുള അരുണൻ, എം കെ ബാബു,  കെ ആർ രാജേഷ് എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി എംഎൽഎ, പി കെ ഷാജൻ എന്നിവർ പങ്കെടുക്കുന്നുണ്ട്‌. സംഘാടകസമിതി ചെയർമാ  ൻ പി എം അഹമ്മദ് സ്വാഗതം പറഞ്ഞു.  അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ ആർ സീത, കെ സി പ്രസാദ്, കെ എച്ച് സുൽത്താൻ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. മറ്റ് കമ്മിറ്റികളുടെ കൺവീനർമാർ: കെ എ വിശ്വംഭരൻ (പ്രമേയം), ഐ കെ വിഷ്ണുദാസ് (മിനുട്സ്), കെ കെ ജിനേന്ദ്രബാബു (രജിസ്‌ട്രേഷൻ).  10 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ 145 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു. Read on deshabhimani.com

Related News