കെഎസ്‌എഫ്‌ഇ ഏജന്റുമാരുടെ സത്യഗ്രഹം

കെഎസ്‌എഫ്‌ഇ ഏജന്റ്‌സ്‌ അസോ. നേതൃത്വത്തിൽ ഏജന്റുമാർ ഹെഢ് ഓഫീസിന്‌ മുന്നിൽ നടത്തിയ സത്യഗ്രഹം 
സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ മാനേജ്‌മെന്റുമായി  അസോസിയേഷൻ നടത്തിയ  ചർച്ചയിലെ മുഴുവൻ തീരുമാനങ്ങളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌എഫ്‌ഇ ഏജന്റ്‌സ്‌ അസോസിയേഷൻ(സിഐടിയു) നേതൃത്വത്തിൽ ഏജന്റുമാർ ഹെഢാഫീസിന്‌ മുന്നിൽ സത്യഗ്രഹം നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സുന്ദരൻപിള്ള അധ്യക്ഷനായി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം കെ ബാലകൃഷ്‌ണൻ, എം ആർ രാജൻ, കെ എ യൂസഫ്‌, കെ പി സുരേന്ദ്രൻ, ഇ കെ സുനിൽ, പി കെ വിജയകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News