എസ്എഫ്ഐ സമരം വിജയം; 
അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റും



 മാനന്തവാടി  മാനന്തവാടി യുപി സ്കൂളിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റാത്തതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ മാനന്തവാടി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മുൻസിപ്പാലിറ്റി സെക്രട്ടറിയെയും ഡെപ്യൂട്ടി ചെയർ പേഴ്‌സനെയും ഉപരോധിച്ചു. മരം യുദ്ധകാലാടിസ്ഥാനത്തിൽ മുറിച്ചുമാറ്റാം എന്ന ഉറപ്പിൻമേൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു.      നിശ്ചിത സമയത്തിനുള്ളിൽ മരം മുറിച്ചുമാറ്റിയില്ലെങ്കിൽ പ്രക്ഷോഭ സമരവുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോയൽ, വിഷ്ണുപ്രസാദ്, ഷിനാസ്, സെബാസ്റ്റ്യൻ, നിഷാൻ, ഷിയാസ്, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി. Read on deshabhimani.com

Related News