സമരനാടകം തീർന്നു



തിരുവനന്തപുരം  തിരുവനന്തപുരം കോർപറേഷനിൽ ബിജെപി, യുഡിഎഫ്‌ കൗൺസിലർമാർ നടത്തി വന്ന സമര നാടകത്തിന്‌ ദയനീയ പരിസമാപ്‌തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ പ്രചാരണം നടത്തിയെന്ന്‌ സ്‌പെഷ്യൽ കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർ സമ്മതിച്ചത്‌  സമരസമാപനം അതിദയനീയമാക്കി. ബിജെപിയുടെ ആവശ്യപ്രകാരമാണ്‌ ‘റവന്യൂ വരുമാന ക്രമക്കേടുകളും തുടർനടപടികളും വിഷയത്തിൽ’ സ്‌പെഷ്യൽ കൗൺസിൽ വിളിച്ചത്‌.  ചർച്ചയിൽ ബിജെപി കൗൺസിലർമാർ ഭൂരിഭാഗം സമയവും ചെലവഴിച്ചത്‌ സോണൽ ഓഫീസ്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കാനായിരുന്നു.  എന്നാൽ, വസ്‌തുതകൾ നിരത്തി മേയർ പൊളിച്ചു. ക്രമക്കേട്‌ കണ്ടെത്തിയത്‌ ഭരണസമിതിയാണെന്ന്‌ മേയർ പറഞ്ഞു. ശ്രീകാര്യം സോണൽ ഓഫീസിലെ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതോടെ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗത്തിനോട്‌ മുഴുവൻ സോണലുകളിലും പരിശോധിക്കാൻ ആവശ്യപ്പെട്ടു.  വീഴ്‌ച വരുത്തിയവരെ സസ്‌പെൻഡ്‌ ചെയ്‌തു. പൊലീസ് ഇതുവരെ നാല്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. തുടർനടപടികളിലും വീഴ്‌ചയുണ്ടാകില്ലെന്നും അഴിമതിക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുമെന്നും മേയർ പറഞ്ഞു. കൗൺസിൽ യോഗശേഷം ആവശ്യങ്ങൾ നേടിയെടുത്തതായി പ്രഖ്യാപിച്ച്‌ ബിജെപി സമരം അവസാനിപ്പിച്ചു. ഉച്ചയോടെ യുഡിഎഫും സമരം നിർത്തിയിരുന്നു. വ്യാജപ്രചാരണമെന്ന്‌ 
സമ്മതിച്ച്‌ ബിജെപി  തിരുവനന്തപുരം  സമരത്തിന്റെ മറവിൽ വ്യാജപ്രചാരണം നടത്തിയെന്ന്‌ ബിജെപി കൗൺസിലർ ഗിരികുമാർ. സ്പെഷ്യൽ കൗൺസിൽ യോഗത്തിലാണ്‌  ഇക്കാര്യം സമ്മതിച്ചത്‌. സോണൽ ഓഫീസിലെ ക്രമക്കേടിൽ പൊതുജനങ്ങളുടെ പണം നഷ്ടമായതായി ചർച്ചയിൽ പങ്കെടുത്ത കൗൺസിലർ പറഞ്ഞു. ഇതോടെ മേയർ ഇടപെട്ടു. ജനങ്ങൾക്കെതിരെ ജപ്‌തി നടപടിയെടുക്കാൻ പോകുന്നതായി എങ്ങനെ പ്രചരിപ്പിക്കാൻ കഴിയുമെന്ന്‌ മേയർ ചോദിച്ചു. ഭരണസമിതി ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും വ്യക്തമാക്കി. എന്തെല്ലാം വ്യാജ പ്രചാരണങ്ങൾ നടത്തുന്നു എന്ന്‌ പറഞ്ഞ്‌ തടിതപ്പാൻ ശ്രമിച്ചതോടെയാണ്‌ ബിജെപിയുടെ തനിനിറം ഒരിക്കൽക്കൂടി വ്യക്തമായത്‌. Read on deshabhimani.com

Related News