തൊട്ടറിയാം നാട്ടുഭംഗി

കലശമലയിൽ സംഘടിപ്പിച്ച ടൂറിസം ദിനാചരണം എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ മഹാമാരിയുടെ കാർമേഘങ്ങൾ നീങ്ങിത്തുടങ്ങിയതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ജീവൻ വയ്‌ക്കുന്നു. ലോക ടൂറിസം ഭൂപടത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം  സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ‘റീ തിങ്കിങ് ടൂറിസം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ  ലോക ടൂറിസം ദിനത്തിൽ സെമിനാർ, ശുചീകരണം, ചിത്രരചന തുടങ്ങിയ പരിപാടികൾക്ക്‌ ജില്ലയിൽ തുടക്കമായി. കലശമലയിൽ സംഘടിപ്പിച്ച ടൂറിസം ദിനാചരണം എ സി മൊയ്‌തീൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  സംസ്ഥാന ടൂറിസം വകുപ്പ്‌, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സെന്റ്‌ തോമസ്‌ ക്ലബ്‌, ടൂറിസം ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാർ മേയർ എം കെ വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സെന്റ്‌ തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ മാർട്ടിൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ്‌,  കൗൺസിലർ റെജി റോയ്, അസി. കലക്ടർ വി എം ജയകൃഷ്ണൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവർ സംസാരിച്ചു. ‘റീ തിങ്കിങ്‌ ടൂറിസം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഡോ. സിന്ധു ആർ ബാബു വിഷയം അവതരിപ്പിച്ചു.  ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വിലങ്ങൻകുന്ന്, സ്നേഹതീരം ബീച്ച്, കലശമല, തുമ്പൂർമുഴി, പൂമല ഡാം, വാഴാനി എന്നിവിടങ്ങളിൽ ശുചീകരണവും   ചിത്രരചനാമത്സരവും നടത്തി. Read on deshabhimani.com

Related News