മെഗാ വാക്‌സിനേഷൻ 
ക്യാമ്പുമായി 
തദ്ദേശ സ്ഥാപനങ്ങൾ



കൊല്ലം കോവിഡ് പ്രതിരോധത്തിന്‌ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യമിട്ട് മെഗാ വാക്‌സിനേഷൻ ഡ്രൈവുമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. ഇളമാട് അഞ്ചു  ക്യാമ്പുകൾ സംഘടിപ്പിച്ചു.  ആദ്യ ഡോസ്  90 ശതമാനം പൂർത്തീകരിച്ചു. നിലമേലിൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ്‌ ക്യാമ്പ് . 18 വയസ്സിനു മുകളിൽ ആദ്യ ഡോസ് എടുക്കാനുള്ളവർക്കും ആദ്യ ഡോസ് എടുത്ത 84 ദിവസം കഴിഞ്ഞവർക്കും അവസരം. വഴിയോരക്കച്ചവടക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ  എന്നിവർക്കും  വാക്‌സിൻ നൽകി. പത്തനാപുരത്ത്‌ ഇതുവരെ 43,560 പേർ വാക്സിൻ സ്വീകരിച്ചു. Read on deshabhimani.com

Related News