ധാരണപത്രമായി നാടുകാണിയിൽ കെസിസിപി പെട്രോള്‍ പമ്പ്‌

കെസിസിപി നാടുകാണിയിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിനുള്ള ധാരണപത്രം മാനേജിങ് ഡയരക്ടർ ആനക്കെെ ബാലകൃഷ്ണൻ ഏറ്റുവാങ്ങുന്നു


കണ്ണൂർ കെസിസിപി വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് നാടുകാണിയിൽ ആരംഭിക്കുന്ന  പെട്രോൾ പമ്പിന്റെ ധാരണപത്രം ഒപ്പിട്ടു.  കമ്പനിയുടെ മാങ്ങാട്ടുപറമ്പ്‌ യൂണിറ്റിലും കാസർകോട്‌ കരിന്തളത്തും പുതുതായി ആരംഭിക്കുന്ന പമ്പിന്റെ നിർമാണം ആഗസ്ത് അവസാന വാരം ആരംഭിക്കുമെന്ന്‌ മാനേജിങ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ അറിയിച്ചു.  ധാരണപത്രം ബിപിസിഎൽ സ്റ്റേറ്റ് ഹെഡ് ഡി കണ്ണാബിരാൻ കൈമാറി. ബിപിസിഎൽ ടെറിട്ടറി മാനേജർ ജയ്ദീപ് പോട്ഡാർ, ചീഫ് മാനേജർ കെ കെ ചന്ദ്രശേഖർ, അസിസ്റ്റന്റ് മാനേജർ എം അരവിന്ദൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.   Read on deshabhimani.com

Related News