കോൺഗ്രസ്‌ സമ്മേളനത്തിൽ 
സർക്കാർ ജീവനക്കാരൻ; വിവാദം



കാഞ്ഞങ്ങാട്‌ റവന്യൂ വകുപ്പിലെ ജൂനിയർ സൂപ്രണ്ട് വി ദാമോദരൻ കോൺഗ്രസ് ബൂത്തുസമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചതിൽ നടപടി വേണമെന്ന്‌ ആവശ്യം. സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർടികളുടെ യോഗത്തിൽ പങ്കെടുക്കരുതെന്നാണ്‌ ചട്ടം. ഇത്‌ കാറ്റിൽ പറത്തിയാണ്‌ വി ദാമോദരന്റെ പരസ്യമായ ചട്ടലംഘനം. കോൺഗ്രസ്‌ കാഞ്ഞങ്ങാട്‌ മണ്ഡലം 163ാം ബൂത്ത്‌ സമ്മേളനത്തിലാണ്‌ ദാമോദരൻ പങ്കെടുത്തത്‌. മേനിക്കോട്ട്‌ സി കുഞ്ഞമ്പുനഗറിൽ ഞായറാഴ്ചയാണ്‌ യോഗം നടന്നത്‌. ഡിസിസി പ്രസിഡന്റ്‌ പി കെ ഫൈസൽ, റിജിൽ മാക്കുറ്റി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ പ്രധാന പ്രാസംഗികനും ദാമോദരനായിരുന്നു. സംസ്ഥാന സർക്കാരിനെതിരെ യോഗത്തിൽ രൂക്ഷവിമർശനവും ദാമോദരൻ ഉയർത്തി. സർവീസ്‌ ചട്ടങ്ങൾ ലംഘിച്ച ദാമോദരനെതിരെ നടപടി വേണമെന്നാണ്‌ ഉയരുന്ന ആവശ്യം.    Read on deshabhimani.com

Related News