കൊയ്‌ത്തൂർക്കോണം വഴിയമ്പലം നവീകരിച്ചു

പുതുക്കിയ കൊയ്‌ത്തൂർക്കോണം വഴിയമ്പലം


മംഗലപുരം കൊയ്‌ത്തൂർക്കോണത്ത്‌ പുരാതന വഴിയമ്പലം നവീകരിച്ചു. പ്രദേശവാസികളുടെയും കൊയ്‌ത്തൂർക്കോണം റസിഡന്റ്‌സ് അ സോസിയേഷന്റെയും അഭ്യർഥനപ്രകാരം ഈശ്വരപിള്ള ഫൗണ്ടേഷനാണ്‌ വഴിയമ്പലം നവീകരിച്ചത്‌.   വഴിയമ്പലത്തിൽ ചുമടുതാങ്ങി, കൽത്തൊട്ടി, കിണർ എന്നിവയുണ്ട്‌. 20–-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മംഗലശ്ശേരി ഈശ്വരപിള്ളയാണ് വഴിയാത്രക്കാർക്കായി വഴിയമ്പലം സ്ഥാപിച്ചത്‌. 
    ഇത് പരിപാലിക്കാനും വഴിയാത്രക്കാർക്ക് സംഭാരവും കന്നുകാലികൾക്ക് വെള്ളവും നൽകാനായി 50 സെന്റ് സ്ഥലം സൗജന്യമായി നൽകി. ഇത്‌ പരിപാലിക്കുന്നതിനായി ഒരു കുടുംബത്തെ ഇവിടെ താമസിപ്പിച്ചിരുന്നു. പണ്ടുകാലത്ത് കാളവണ്ടികളിലും കാൽനടയായും മംഗലപുരം ചന്തയിലേക്ക്  സാധനങ്ങൾ എത്തിക്കുന്നവരും കന്നുകാലികളെ വിൽക്കുന്നതിനും വാങ്ങുന്നതിനുമായി മാമം ചന്തയിലേക്ക് പോകുന്നവരും ആശ്രയിച്ചിരുന്ന വഴിയമ്പലമാണിത്‌. Read on deshabhimani.com

Related News