കടലിൽ ‘കരവലി’ നടത്തിയ ബോട്ട് പിടികൂടി

പിടിച്ചെടുത്ത ബോട്ട‍്


 കൊടുങ്ങല്ലൂർ  കരവലി നടത്തിയ മത്സ്യബന്ധന ബോട്ട് സംയുക്ത പട്രോളിങ്‌ സംഘം പിടികൂടി. അഴീക്കോട് അഴിമുഖത്തുനിന്നും വടക്ക് മാറി കാര തീരക്കടലിൽ  അനധികൃതമായി  മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വല വലിക്കുകയും  ചെയ്ത സെന്റ്‌ ജോർജ് എന്ന ബോട്ടാണ് പിടികൂടിയത്. എറണാകുളം  പള്ളിപ്പുറം സ്വദേശി ബിനുവിന്റെ ബോട്ട് തീരത്തോട് ചേർന്ന് അനധികൃത മത്സ്യബന്ധനം നടത്തുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ അഴീക്കോട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ സുലേഖയെ വിവരമറിയിച്ചതിനെത്തുടർന്നാണ് തീരദേശ പൊലീസ് ,മറൈൻ എൻഫോഴ്സ്മെന്റ്‌   ഉദ്യോഗസ്ഥർ  ബോട്ട് പിടികൂടിയത്.  ബോട്ടിലുണ്ടായിരുന്ന മത്സ്യം അഴീക്കോട്‌ ഹാർബറിൽ ഞായറാഴ്ച ലേലം ചെയ്ത് തുക സർക്കാരിലേക്ക് കൈമാറും. ബോട്ടിന് പിഴ ചുമത്തി. Read on deshabhimani.com

Related News