മലയോര മേഖലയെ 
അവഗണിച്ചിട്ടില്ല : 
കെഎസ്ആര്‍ടിസി



  കണ്ണൂർ മലയോര മേഖലയെ അവഗണിക്കുന്നുവെന്ന പ്രചാരണം വസ്‌തുതാവിരുദ്ധമാണെന്ന്‌ കെഎസ്‌ആർടിസി മാനേജ്‌മെന്റ്‌ അറിയിച്ചു. മലയോര മേഖലയിൽ  നിലവിൽ 73 സർവീസ്‌ നടത്തുന്നുണ്ട്‌. കോവിഡ്  രൂക്ഷമായ കാലത്ത്‌ ഇവിടേക്കുള്ള ചില സർവീസുകൾ ഭാഗികമായി നിർത്തിയിരുന്നു. കഴിഞ്ഞദിവസം ഇരിട്ടി –- കാഞ്ഞിരക്കൊല്ലി, കോളിത്തട്ട് സർവീസ് പുനരാരംഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സർവീസ്‌ പുനസ്ഥാപിക്കുമെന്നും മാനേജ്‌മെന്റ്‌ അറിയിച്ചു.  കണ്ണൂർ ഡിപ്പോയിൽനിന്ന്‌ 42ഉം പയ്യന്നൂർ ഡിപ്പോയിൽനിന്ന്‌ 23ഉം തലശേരി ഡിപ്പോയിൽനിന്ന്‌ എട്ടും സർവീസുകൾ മലയോരത്തേക്ക്‌ നടത്തുന്നുണ്ട്‌.  പയ്യന്നൂർ ഡിപ്പോയിൽനിന്ന് ചീമേനി, ചെറുപുഴ, ആലക്കോട് എന്നിവിടങ്ങളിലേക്കും കണ്ണൂരിൽനിന്ന്‌ കുടിയാന്മല ദേശസാൽകൃത റൂട്ടും ചെറുപുഴ, പെരുമ്പടവ്, ചന്ദനക്കാംപാറ, പയ്യാവൂർ, ചേമ്പേരി, കാഞ്ഞിരക്കൊല്ലി, അരിക്കമല, അലക്സ്നഗർ, കരിക്കോട്ടക്കരി, കീഴ്പ്പള്ളി, വളത്തോട്, കൂട്ടുപുഴ, കോളിത്തട്ട് എന്നിവിടങ്ങളിലേക്കും   സർവീസ്‌ നടത്തുന്നുണ്ട്‌.  കോവിഡ് വ്യാപന ഘട്ടത്തിൽ മുടങ്ങിയ സർവീസുകളിൽ ഇനിയും ആരംഭിക്കാനുണ്ട്‌. സ്‌കൂൾ തുറക്കുന്നതിനുമ്പ്‌ തന്നെ വിദ്യാർഥികൾക്ക്‌ യാത്രാക്ലേശം അനുഭവിക്കാത്തതരത്തിൽ സർവീസുകൾ പുനസ്ഥാപിക്കുമെന്നും കെഎസ്‌ആർടിസി മാനേജ്‌മെന്റ്‌ അറിയിച്ചു.   Read on deshabhimani.com

Related News