നീലേശ്വരം ബസ്റ്റാൻഡ്‌ നിര്‍മാണത്തിന് 
സാങ്കേതികാനുമതിയായി



നീലേശ്വരം നീലേശ്വരം  നഗരസഭാ  ബസ്റ്റാൻഡ്‌  കം ഷോപ്പിങ്ങ് കോംപ്ലക്‌സ് നിര്‍മാണത്തിന് സാങ്കേതിക അനുമതിയായി.   ടെണ്ടര്‍ നടപടി  പൂർത്തീകരിച്ച് ഈവര്‍ഷം തന്നെ നിർമാണം ആരംഭിക്കുമെന്ന്‌   ചെയര്‍മാൻ  ടി വി ശാന്ത പറഞ്ഞു.   പ്രാരംഭ പ്രവര്‍ത്തനത്തനത്തിനായി  നഗരസഭ 50 ലക്ഷംരൂപ നീക്കിവെച്ചിട്ടുണ്ട്. 18 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള   ബസ് സ്റ്റാന്‍ഡും  ഷോപ്പിങ് കോംപ്ലക്‌സും   പണിയുന്നത്.   മൂന്നുനിലകളുള്ള  കെട്ടിടസമുച്ചയത്തില്‍ താഴത്തെനിലയില്‍ 16 കടമുറികളും ഒന്നാംനിലയില്‍ 28 കടമുറികളും രണ്ടാംനിലയില്‍ പത്ത് കടമുറികളുമാണ്ടാകും. ഇതിന് മുകളിലായി കോണ്‍ഫറന്‍സ് ഹാള്‍ .  ഓട്ടോറിക്ഷകള്‍ക്ക് അണ്ടര്‍ പാര്‍ക്കിങ് സംവിധാനവും  ബേസ്‌മെന്റ് ഫ്‌ളോറില്‍ കാറുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും വിപുലമായ പാര്‍ക്കിങ് സംവിധാനവുമാണ്‌ രൂപരേഖയിലുള്ളത്.  കേരള അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും 17.50 കോടി രൂപ വായ്പ എടുത്താണ് നിർമാണം.   Read on deshabhimani.com

Related News