കനിവേകാൻ കനിവിലൂടെ ഡോക്ടർമാർ വീടുകളിലേക്ക്‌

കയ്യൂർ –-ചീമേനി പഞ്ചായത്ത്‌ സോണൽ കനിവ്‌ പാലിയേറ്റീവ്‌ ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ 
വീടുകളിലെത്തി രോഗികളെ പരിചരിക്കുന്നു


ചീമേനി നേരം പുലരും മുമ്പ്‌ മരുന്നും  ചെറിയ അലുമിനിയം പെട്ടിയിൽ ചികിത്സാ ഉപകരണങ്ങളുമായി രോഗികളുള്ള വീടുകളിലെത്തുന്ന ഡോക്ടർമാരെ പഴയതലമുറയിലുള്ളവർക്ക്‌ ഇപ്പോഴും ഓർമയുണ്ടാകും. എപ്പോൾ വിളാച്ചാലുമെത്തുന്ന ആ മാതൃകാ ഡോക്ടർമാരുടെ സേവന മാതൃകയിലിതാ കയ്യൂർ–- ചീമേനി പഞ്ചായത്തിലും  പുതുസംരംഭം.  കയ്യൂർ –-ചീമേനിയിലാണ്‌  ഡോക്ടർമാരുടെ സേവനവും വീടുകളിൽ ലഭ്യമാക്കുന്നത്‌. നിലവിൽ കിടപ്പുരോഗികളുടെ വീട്ടിലെത്തുന്ന നഴ്‌സുമാരുടെ സേവനത്തിനുപുറമെയാണിത്‌.   പഞ്ചായത്തിലെ അവശതയനുഭവിക്കുന്ന  250 പേർക്കാണ്‌ നിലവിൽ കനിവിന്റെ സാന്ത്വനം ലഭ്യമാക്കുന്നത്‌. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്നും ധനസമാഹരണം നടത്തി വാങ്ങിയ വാഹനത്തിൽ നഴ്‌സുമാർ വീടുകളിലെത്തിയാണ്‌ പരിചരണം. കൂടാതെ പരിശീലനംനേടിയ വളണ്ടിയർമാരുടെ സേവനവുംലഭ്യമാക്കുന്നു.  ഇതിനകം   വീൽചെയർ, കട്ടിൽ, വാക്കർ, എയർബെഡ്‌ തുടങ്ങി രോഗികൾക്കാവശ്യമായ സൗകര്യങ്ങളും ഒരുക്കി. നിരവധി സൗജന്യ ആരോഗ്യ ക്യാമ്പും സംഘടിപ്പിച്ചു.   മാസത്തിൽ ഒരുദിവസം ഡോക്ടറുടെ സേവനവും വീടുകളിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഡോ. അരുൺകുമാർ, ഡോ. അനിന്ദിത എന്നിവരാണ്‌ ഇതിനായി  സന്നദ്ധത അറിയിച്ചത്‌. ഇതിന്റെ ഭാഗമായി ഞായർ  രാവിലെ ഒമ്പതിന്‌ ആലന്തട്ട ഇ എം എസ്‌ മന്ദിരത്തിൽ ഡോക്‌ടേഴ്‌സ്‌ ഹോംകെയറും സൗജന്യ ആരോഗ്യ ക്യാമ്പും സംഘടിപ്പിക്കും.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്യും.    Read on deshabhimani.com

Related News