വൈത്തിരിയിൽ 319 പരാതികള്‍ തീര്‍പ്പാക്കി

അദാലത്തിൽ എത്തിയ ഗീതയും മകൻ നിഖിലും കലക്ടറോട്‌ സംസാരിക്കുന്നു


കൽപ്പറ്റ അദാലത്തിൽ  319 പരാതികള്‍ തീര്‍പ്പാക്കി. മുന്‍കൂട്ടി ലഭിച്ച 561 പരാതികളും പുതിയതായി ലഭിച്ച 89 പരാതികളുമാണ്‌ പരിഗണിച്ചത്‌. ശനി രാവിലെ പത്ത്‌  മുതല്‍ പകൽ മൂന്നുവരെ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍  തത്സമയം തീരുമാനമെടുക്കാന്‍ കഴിയുന്ന പരാതികള്‍ അപ്പോൾതന്നെ പരിഹരിച്ചു.  21 കൗണ്ടറുകളാണ് സജ്ജീകരിച്ചത്. ഭിന്നശേഷിക്കാര്‍, അസുഖ ബാധിതര്‍ എന്നിവര്‍ക്കെല്ലാമായി പ്രത്യേക കൗണ്ടറുകളും ഒരുക്കി.  പരാതിക്കാരെ നേരിട്ട് കേട്ട മന്ത്രി തത്സമയം തീർപ്പാക്കാൻ കഴിയാതിരുന്ന പരാതികളില്‍ കാലതാമസമില്ലാതെ പരിഹാരം കരൊൻ ഉദ്യോഗസ്ഥർക്ക്‌ നിര്‍ദേശം നൽകി.  കലക്ടർ  ഡോ. രേണുരാജ് അടക്കമുള്ളവര്‍ അദാലത്തില്‍ പൂർണസമയം ചെലവഴിച്ചു. അദാലത്തിലേക്കായി പൊതുജനങ്ങളില്‍നിന്നും മുന്‍കൂട്ടി പരാതികള്‍ സ്വീകരിച്ചിരുന്നു. താലൂക്കുകൾവഴി നേരിട്ടും   ഓണ്‍ലൈന്‍ വഴിയുമാണ് പരാതികള്‍ സ്വീകരിച്ചത്.  ഭൂമി സംബന്ധമായ വിഷയങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമപദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, സാമൂഹ്യ പെന്‍ഷന്‍ കുടിശ്ശിക തുടങ്ങിയ 27 ഇനം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.     Read on deshabhimani.com

Related News