വിശ്രമജീവിതം ആനന്ദകരമാക്കാൻ ‘സെലസ്റ്റിയൽ സിറ്റി'

സെലസ്റ്റിയൽ സിറ്റി,


ആര്യനാട് വിശ്രമജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടവർക്കായി ഇതാ ഒരു സ്‌നേഹമരം ‘സെലസ്റ്റിയൽ സിറ്റി'. ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചവർക്ക് ശിഷ്ടകാലം ആനന്ദകരമാക്കാനാണ് ‘സെലസ്റ്റിയൽ സിറ്റി' ഉയരുന്നത്. 2015ൽ ആരംഭിച്ച കേരളത്തിലെ റിട്ട. എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മ "സാന്ത്വം' ആണ് ആശയത്തിനു പിന്നിൽ. ഇതിനായി തിരുവനന്തപുരം ആസ്ഥാനമാക്കി "സായാഹ്ന സാന്ത്വം' ട്രസ്റ്റിന് രൂപംനൽകി. മാണിക്യപുരത്ത് മൂന്നേക്കർ 20 സെന്റ്‌ വാങ്ങി കെട്ടിടംപണിതു. രണ്ടേക്കറിൽ കെട്ടിട സമുച്ചയവും ബാക്കി ഭാഗത്ത് സംയോജിത കൃഷിയും മൃഗപരിപാലനവുമാണ്. പ്രദേശത്തെ വിദ്യാർഥികൾക്കായി ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.  ഇവരുടെ പഠനകാര്യങ്ങളിൽ ഇടപെട്ട് സൗജന്യ ടൂഷൻ ലഭ്യമാക്കുമെന്ന്‌ സായാഹ്ന സാന്ത്വത്തിന്റെ സെക്രട്ടറി പ്രൊഫ. ഗീത ( മുൻ പ്രിൻസിപ്പൽ, കാട്ടാക്കട ക്രിസ്ത്യൻ കോളേജ്) പറഞ്ഞു.  കൂടാതെ ആയുർവേദ ചികിത്സ, ഫിസിയോ തെറാപ്പി സെന്റർ, ജിംനേഷ്യം, ഡോക്ടർമാരുടെ സേവനം, മുഴുവൻ സമയവും നഴ്സുമാർ, മനോഹരമായ കുളം എന്നിവയുമുണ്ട്.  താമസിക്കാൻ എത്തുന്നവരിൽനിന്ന് ആദ്യം ഒരു തുക നിക്ഷേപമായി സ്വീകരിക്കും. തിരികെ പോകുമ്പോൾ മടക്കിനൽകും. ആദ്യ ഘട്ടത്തിൽ 24 താമസക്കാരാണുള്ളത്. ചൊവ്വാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News