കൈയും മനസ്സും നിറയ്ക്കാം; കനകക്കുന്നിൽ പോകാം



തിരുവനന്തപുരം തലസ്ഥാനത്തിന്‌ ആഘോഷവുമായി എന്റെ കേരളം മെഗാ മേള ആരംഭിച്ചു. ആദ്യ ദിവസം കാഴ്‌ചക്കാരുടെ മനംനിറച്ച്‌ മുള, ഈറ്റ, ചിരട്ട തുടങ്ങിയവയിൽ നിർമിച്ച കരകൗശല വസ്തുക്കളും പാചക സഹായ ഉപകരണങ്ങളും. ചെറുകിട സംരംഭകർ തയ്യാറാക്കിയ ശുദ്ധമായ വെളിച്ചെണ്ണ, തേൻ, കൂൺ വിഭവങ്ങൾ, പലഹാരങ്ങൾ എന്നിവ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ മേളയിൽ ലഭിക്കുന്നുണ്ട്‌.    20  സേവനസ്‌റ്റാൾ, സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദർശന സ്റ്റാൾ, ചെറുകിട സംരംഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞനിരക്കിൽ വാങ്ങാൻ കഴിയുന്ന 150   വിപണന സ്റ്റാൾ, ഫുഡ് കോർട്ടുകൾ എന്നിവ മേളയുടെ ഭാഗമാണ്‌.  രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവേശിക്കാം. വൈകിട്ട് ആറുവരെയായാകും സേവന സ്റ്റാൾ പ്രവർത്തിക്കും. പൂർണമായും ശീതീകരിച്ച സ്റ്റാളാണ് ഒരുക്കിയിട്ടുള്ളത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യം.ക്യാൻവാസിലും വിവിധ അലങ്കാര ഉൽപ്പന്നങ്ങളിലും ചെയ്ത മ്യൂറൽ ചിത്രങ്ങൾ മേളയുടെ  ആകർഷണമാണ്.  ബാലരാമപുരം കൈത്തറി, ഖാദി വസ്ത്രങ്ങളുടെയും പ്രാദേശികമായി നിർമിച്ച  ആഭരണങ്ങളുടെ വിൽപ്പനയും മേളയിൽ ഉൾപ്പെടുന്നു. Read on deshabhimani.com

Related News